സ്ഥാനാർഥി നിർണയത്തെചൊല്ലി തർക്കം; കാസർകോട് ഡിസിസി വൈസ് പ്രസിഡന്റ് രാജിവെച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഡിസിസി പ്രസിഡന്റ് പണം വാങ്ങി സീറ്റുകൾ വിറ്റെന്ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു

Photo|MediaOne News
കാസർകോട്: കാസർകോട് ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ രാജിവെച്ചു. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസലിനെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഡിസിസി പ്രസിഡന്റ് പണം വാങ്ങി സീറ്റുകൾ വിറ്റെന്ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
പണം വാങ്ങിയാണ് പ്രസിഡന്റ് സീറ്റ് നൽകുന്നത്. പണം ഉണ്ടെങ്കിൽ മാത്രമേ കാര്യം നടക്കൂ എന്ന സ്ഥിതിയാണ് കോൺഗ്രസിലെന്നും അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും ജെയിംസ് പാന്തമാക്കൽ പറഞ്ഞു.
അതേസമയം, ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും വ്യാജ ആരോപണങ്ങൾക്കെതിരെ കെപിസിസിക്ക് പരാതി നൽകുമെന്നും ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ പറഞ്ഞിരുന്നു. കെപിസിസിയുടെ മാനദണ്ഡം അനുസരിച്ചാണ് സ്ഥാനാർഥി നിർണയമെന്നും ഫൈസൽ വ്യക്തമാക്കി.
Next Story
Adjust Story Font
16

