Quantcast

മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; കോഴിക്കോട്ട് യുവാവ് സഹോദരനെ വെട്ടിപ്പരിക്കേല്‍പിച്ചു

മുക്കം മാമ്പറ്റ സ്വദേശി ജ്യോതിഷാണ് അനുജന്‍ ജിതേഷിന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചത്

MediaOne Logo

Web Desk

  • Published:

    25 July 2021 7:08 PM IST

മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; കോഴിക്കോട്ട് യുവാവ് സഹോദരനെ വെട്ടിപ്പരിക്കേല്‍പിച്ചു
X

മൊബൈൽ ഫോൺ തകർത്തതുമായി ബന്ധപ്പെട്ട വഴക്കിനു പിറകെ അനിയന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച് യുവാവ്. മുക്കം മാമ്പറ്റയിലാണ് സംഭവം.

മാമ്പറ്റ സ്വദേശി ജ്യോതിഷാണ് അനുജൻ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചത്. മൊബൈൽ ഫോൺ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. ജിതേഷിന്റെ ഫോൺ ജ്യോതിഷിന്റെ കൈയിൽനിന്നു വീണു തകർന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ കുപിതനായ അനിയൻ ജ്യേഷ്ഠന്റെ.. ഫോണും തകർത്തു. ഇതോടെ കത്തിയുമായെത്തിയ ജ്യോതിഷ് അനിയന്റെ തലയ്ക്കു വെട്ടുകയായിരുന്നു.

പരിക്കേറ്റ ജിതേഷ് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പരിചരണത്തിൽ കഴിയുകയാണ്. തലയ്ക്ക് ആഴത്തിൽ മുറിവുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ജ്യോതിഷിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

TAGS :

Next Story