പാർക്ക് ചെയ്യുന്നതിൽ തർക്കം; എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ
ഓട്ടോ സ്റ്റാൻഡിന് സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ ഓട്ടോ തൊഴിലാളികളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. പാർക്കിങ്ങിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കെത്തിയത്. തർക്കത്തിന് പിന്നാലെ രണ്ട് യുവാക്കളെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറരയോടെയാണ് സംഭവം.
ഓട്ടോ സ്റ്റാൻഡിന് സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ ഓട്ടോ തൊഴിലാളികളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. തർക്കത്തിന് പിന്നാലെ യുവാക്കൾ എയർഗൺ പുറത്തെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. 19 വയസുള്ള രണ്ട് യുവാക്കളും പതിനേഴുകാരനായ ബാലനുമാണ് സംഭവത്തിന് പിന്നിൽ. ഇവരിൽ രണ്ട് പേരെ പൊലീസ് പിടികൂടി. രക്ഷപ്പെട്ടോടിയ മൂന്നാമനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

