Quantcast

പത്തനംതിട്ടയില്‍ കെ.കെ നായർ പഠിച്ച സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം

നഗരസഭയുടെ തീരുമാനത്തിനെതിരെയാണ് സ്കൂൾ സംരക്ഷണ സമിതി രംഗത്തെത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 Sept 2025 8:14 AM IST

പത്തനംതിട്ടയില്‍  കെ.കെ നായർ പഠിച്ച സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം
X

| Photo | MediaOne

പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് കാരണക്കാരനായ കെ.കെ നായർ പഠിച്ച സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനെ ചൊല്ലി തർക്കം. പഴയ കെട്ടിടം പൊളിച്ച് പകരം ബ്ലോക്ക് റിസോഴ്‌സ് സെൻ്ററിന് കെട്ടിടം പണിയാനുള്ള പത്തനംതിട്ട നഗരസഭയുടെ തീരുമാനത്തിനെതിരെയാണ് സ്കൂൾ സംരക്ഷണ സമിതി രംഗത്തെത്തിയിരിക്കുന്നത്. കെ.കെ.നായരുടെ സ്മരണ നിലനിർത്തി കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് നിർമ്മിക്കണമെന്നാണ് സ്കൂൾ സംരക്ഷണ സമിതിയുടെ ആവശ്യം..

പത്തനംതിട്ട വെട്ടിപ്പുറത്ത് 50 സെൻറ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടങ്ങളിലാണ് വെട്ടിപ്പുറം ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത്. 160 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു അങ്കണവാടിയും, ബ്ലോക്ക് റിസോഴ്‌സ് സെൻ്ററും ഈ സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്നതിനിടെയാണ് സ്കൂളിലെ 105 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റാൻ നഗരസഭ നോട്ടീസ് നൽകിയത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് കാരണം.

എന്നാൽ കെട്ടിടം പൊളിച്ച് തൽസ്ഥാനത്ത് ബ്ലോക്ക് റിസോഴ്‌സ് സെൻ്ററിന് കെട്ടിടം പണിയാനുള്ള നഗരസഭയുടെ തീരുമാനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. കെ.കെ നായരുടെ സ്മരണ നിലനിർത്തി ഓപ്പൺ സ്റ്റേജ് നിർമ്മിക്കുന്നതിലൂടെ കുട്ടികൾക്ക് അസംബ്ളി , കലാകായിക പ്രവർത്തനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി സ്ഥലം ഉപയോഗിക്കാനാകുമെന്നാണ് സ്കൂൾ സംരക്ഷണ സമിതിയുടെ വാദം.ഓപ്പൺ സ്റ്റേജ് എന്ന ആവശ്യം നഗരസഭയെ ഔദ്യോഗികമായി അറിയിക്കാൻ സ്കൂൾ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.


TAGS :

Next Story