'ആര്‍എസ്എസ് വർഗീയ സംഘടന, അവരുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ല';ടി.പി രാമകൃഷ്ണൻ
'ഇടതു മുന്നണി RSSനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്'

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആർഎസ്എസ് ബന്ധത്തെ കുറിച്ചുള്ള പ്രസ്താവന തെറ്റായി വളച്ചൊടിച്ചെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. വിവാദം അനാവശ്യമാണ്. ആർഎസ്എസ് വർഗീയ പാർട്ടിയാണ് , അവരുമായി സിപിഎമ്മിനൊരു ബന്ധവുമില്ലെന്നും ടി.പി രാമകൃഷ്ണൻ.
'ആർഎസ്എസ് മതരാഷ്ട്ര വാദം ഉയർത്തുന്നവരാണെന്നും ആർഎസ്എസിനോടുള്ള നിലപാട് എം.വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചിട്ടുണ്ട്. ആര്‍എസ്എസ്-സംഘ്പരിവാര്‍ ശക്തികളാണ് ബിജെപിക്ക് നേതൃത്വം നല്‍കുന്നത്. മതരാഷ്ട്ര വാദത്തിന് വേണ്ടി നില്‍ക്കുന്ന ആര്‍എസ്എസുമായോ,എസ്‍ഡിപിഐയുമായോ ജമാഅത്തുമായോ ഒരു തരത്തിലുമുള്ള ബന്ധമുണ്ടാകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്'.-അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ ഇടതുപക്ഷം ഉജ്ജ്വല വിജയം നേടും. എല്ലാ വോട്ടുകളും പോൾ ചെയ്യിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പ്രവർത്തകർ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
Adjust Story Font
16

