Quantcast

'ദി കേരള സ്റ്റോറിക്ക് അനുമതി നൽകരുത്'; വിദ്വേഷ പ്രചാരകർക്കെതിരെ നടപടി വേണമെന്ന് ഐ.എൻ.എൽ

കേ​ര​ളം 'ല​വ് ജി​ഹാ​ദിന്റെ'​യും മ​ത​പ​രി​വ​ർ​ത്ത​ന​ത്തിെ​ന്റെയും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും താ​വ​ള​മാ​ണെ​ന്ന സം​ഘ്പ​രി​വാ​ർ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളെ ബ​ല​പ്പെ​ടു​ത്തു​ക എ​ന്ന കു​ടി​ല അ​ജ​ണ്ട​യാ​ണ് ഈ ​ചി​ത്ര​ത്തി​ന് പി​ന്നി​ൽ.

MediaOne Logo

Web Desk

  • Updated:

    2023-04-28 12:55:25.0

Published:

28 April 2023 12:53 PM GMT

Do not allow The Kerala Story Movie INL calls for action against hate mongers
X

കോ​ഴി​ക്കോ​ട്: അ​സ​ത്യ​ജ​ഢി​ല​മാ​യ പ്രചരണങ്ങളുമായി കേ​ര​ള​ത്തെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​ങ്ങേ​യ​റ്റം മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ​ത്തി​ന് ക​ള​മൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന സു​ദീ​പ്തോ സെ​ന്നിെ​ന്റെ 'ദി ​കേ​ര​ള സ്റ്റോ​റി' എ​ന്ന ഹി​ന്ദി​ സി​നി​മ​യ്ക്ക് ഇ​വി​ടെ ഒ​രു നി​ലയ്​ക്കും പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് ഐ.എൻ.എൽ.

വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ക​ടു​ത്ത ഇ​സ്​​ലാ​മോ​ഫോ​ബി​യ പ​ര​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ജ​ന.​ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ശ്മീ​ർ പ്ര​ശ്ന​ത്തെ ആ​ർ.​എ​സ്.​എ​സ്​ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച 'ക​ശ്മീ​ർ ഡ​യ​റി'​യു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണം കേ​ര​ളം ഭീ​ക​ര​വാ​ദി​ക​ളു​ടെ താ​വ​ള​മാ​ണെ​ന്ന് ചി​ത്രീ​ക​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​തിന്റെ ടീ​സ​ർ പു​റ​ത്തു​വി​ട്ട​പ്പോ​ൾ ത​ന്നെ പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്.

വി​ദ്വേ​ഷ​ പ്ര​ചാ​ര​ണ​ങ്ങ​ളി​ലു​ടെ കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന പാ​ര​സ്​​പ​ര്യ​ത്തി​ന്റേയും മ​ത​മൈ​ത്രി​യു​ടെ​യും അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോടെയാണ്, മേ​യ് അഞ്ചിന് ​റി​ലീ​സാ​വു​ന്ന ചി​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ​ നി​ന്ന് 32,000 സ്​​ത്രീ​ക​ളെ കാ​ണാ​താ​യെ​ന്നും ഇ​വ​രെ​യൊ​ക്കെ മ​തം മാ​റ്റി ഐ.​എ​സ്.​എ​സി​നു വേ​ണ്ടി ജി​ഹാ​ദ് ന​ട​ത്താ​ൻ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രി​ക്കുക​യാ​ണെ​ന്നു​മാ​ണ് സി​നി​മ പ്ര​ച​രി​പ്പി​ക്കാ​ൻ പോ​കു​ന്ന​ത്.

കേ​ര​ളം 'ല​വ് ജി​ഹാ​ദിന്റെ'​യും മ​ത​പ​രി​വ​ർ​ത്ത​ന​ത്തിെ​ന്റെയും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും താ​വ​ള​മാ​ണെ​ന്ന സം​ഘ്പ​രി​വാ​ർ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളെ ബ​ല​പ്പെ​ടു​ത്തു​ക എ​ന്ന കു​ടി​ല അ​ജ​ണ്ട​യാ​ണ് ഈ ​ചി​ത്ര​ത്തി​ന് പി​ന്നി​ൽ. എ​ല്ലാ നി​ലയ്​ക്കും നി​രോ​ധി​ക്ക​പ്പെ​ടേ​ണ്ട ഒ​രു സൃ​ഷ്​​ടി​യാ​ണെ​ന്നി​രി​ക്കെ മ​തവി​ദ്വേ​ഷം പ​ര​ത്തു​ക​യും ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ൽ അ​ക​റ്റു​ക​യും ചെ​യ്യു​ന്ന ഒ​രു സി​നി​മ​യെ അ​തിന്റെ പാ​ട്ടി​ന് വി​ടു​ന്ന​ത് ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും പൊ​ലി​സ്​ മേ​ധാ​വി​ക്കും അ​യ​ച്ച ക​ത്തി​ൽ കാ​സിം ഇ​രി​ക്കൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

TAGS :

Next Story