Quantcast

'വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവരരുത്'; ജീവനക്കാർക്ക് മുന്നറിയിപ്പ്

വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2023-05-25 07:25:06.0

Published:

25 May 2023 6:17 AM GMT

secretariat
X

സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവരരുതെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്. ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സി.സി.ടി.വി പരിധിയിൽ ആക്കും. നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവ്.

വീട്ടിലെ ഭക്ഷണ അവശിഷ്‌ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാർ ബക്കറ്റുകളിൽ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തിയത്. ഇതുമൂലം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായുള്ള പരാതികളും ലഭിച്ചു. എല്ലാ മൂന്ന് മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദ്ദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങൾ ഓഫീസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്നാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നത്.

watch video report


TAGS :

Next Story