Quantcast

ഭാരതാംബ സങ്കൽപം വിവാദമാക്കരുത്; ഗവർണർ

വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബാ സങ്കൽപ്പത്തെ കാണാനാകണമെന്നും ഗവർണർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-06-08 12:14:26.0

Published:

8 Jun 2025 3:36 PM IST

ഭാരതാംബ സങ്കൽപം വിവാദമാക്കരുത്; ഗവർണർ
X

തിരുവനന്തപുരം: ഭാരതാംബാ സങ്കൽപ്പം വിവാദമാക്കരുതെന്ന് ഗവർണർ രാജേന്ദ ആർലേക്കർ. ഒരമ്മയുടെ മക്കളായ സഹോദരീ സഹോദൻമാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയർ. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബാ സങ്കൽപ്പത്തെ കാണാനാകണമെന്നും ഗവർണർ പറഞ്ഞു.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ നടത്താനിരുന്ന സർക്കാർ പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ നിർബന്ധം പിടിച്ചത്. എന്നാൽ ഇതിനു തയാറാകാത്ത സർക്കാർ പരിപാടി സെക്രട്ടറിയേറ്റിലേക്കു മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഗവർണർ സ്വന്തം നിലയ്ക്കു പരിപാടി നടത്തി പുഷ്പാർച്ചന നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതോടെയാണ് വിവാദങ്ങൾക്ക് വഴിതെളിയുന്നത്. ഗവർണർക്കെതിരെ സിപിഐ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.

TAGS :

Next Story