2000 രോഗികൾക്ക് ഒരു ഡോക്ടർ; കാസർകോട് ജില്ലയിലെ ഡോക്ടർ-ജനസംഖ്യ അനുപാതം സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ
ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ആഭിപ്രായം

കാസര്‍കോട്: കാസർകോട് ജില്ലയിലെ ഡോക്ടർ-ജനസംഖ്യ അനുപാതം സംസ്ഥാന ശരാശരിയെക്കാൾ 5 മടങ്ങ് കൂടുതൽ. സംസ്ഥാനത്ത് ശരാശരി 400 പേർക്ക് ഒരു ഡോക്‌ടർ എന്നതാണ് കണക്ക്. കാസർകോട് ജില്ലയിൽ ഇത് 2000 രോഗികൾക്ക് ഒരു ഡോക്ടർ എന്ന രീതിയിലാണ്. സർക്കാർ മേഖലയിൽ ഈ അന്തരം ഭീകരം. കാസർകോട് ജില്ലയ്ക്ക് ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ആഭിപ്രായം.
Updating....
Next Story
Adjust Story Font
16

