Quantcast

ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ വിമാനം രാവിലെ പുറപ്പെട്ടു;യാത്രക്കാർ ദുരിതത്തിൽ

വിമാനത്താവളത്തിലെത്തിയ യാത്രക്കാർ അന്വേഷിച്ചപ്പോഴായിരുന്നു വിമാനം രാവിലെ പുറപ്പെട്ടു എന്ന കാര്യം അധികൃതർ അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-04-03 07:55:32.0

Published:

3 April 2022 11:36 AM IST

ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ വിമാനം രാവിലെ പുറപ്പെട്ടു;യാത്രക്കാർ ദുരിതത്തിൽ
X

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പുറപ്പെട്ടു. ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് രാവിലെ 6 മണിക്ക് പുറപ്പെട്ടത്.

വിമാനത്താവളത്തിലെത്തിയ യാത്രക്കാർ അന്വേഷിച്ചപ്പോഴായിരുന്നു വിമാനം രാവിലെ പുറപ്പെട്ടു എന്ന കാര്യം അധികൃതർ അറിയിച്ചത്. നേരത്തേ വിമാനം പുറപ്പെടുമെന്ന കാര്യം യാത്രക്കാരെ അറിയിച്ചിരുന്നില്ല. സംഭവത്തിൽ യാത്രക്കാർ അധികൃതരോട് വിശദീകരണം ചോദിച്ചെങ്കിലും അധികൃതർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇതോടെ യാത്രക്കാർ ബഹളം വെക്കുകയായിരുന്നു.

ബഹളത്തെത്തുടർന്ന് പല ആളുകളുടെയും ടിക്കറ്റുകളുടെ കാലാവധി നാളത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്.ഇതിന് തുടർന്ന് പല ആളുകളും തിരിച്ച് വീട്ടിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് വിമാനം നേരത്തേ പുറപ്പെടുമെന്ന കാര്യം യാത്രക്കാർക്ക് മെയിൽ വഴി അയച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്.എന്നാൽ നേരത്തേ പുറപ്പെടുന്ന കാര്യം അധികൃതർ യാത്രക്കാരെ വിളിച്ച് അറിയിച്ചിരുന്നില്ല.

TAGS :

Next Story