Quantcast

'വീണിടം വിദ്യയാക്കരുത്, ഇത് കേരള ജനത കാണുന്നുണ്ട്'; മാത്യൂ കുഴൽനാടനോട് എ.കെ ബാലൻ

മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ള ഒരാൾക്കും കഴിയില്ലെന്നും നിയമപരമായി കരാറിൽ അടച്ച തുക മാസപ്പടി അല്ലെന്നും എ.കെ ബാലൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Oct 2023 8:11 AM GMT

Kerala ,AK Balan,  Mathew Kuzhalnadan, latest malayalam news, കേരള, മാത്യൂ കുഴൽനാടൻ, എ.കെ.ബാലൻ, മാസപ്പടി വിവാദം, ഏറ്റവും പുതിയ മലയാളം വാർത്ത
X

തിരുവനന്തപുരം: കുറ്റബോധം കൊണ്ട് തലതാഴ്ത്തി മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം കുഴൽനാടൻ വീണിടം വിദ്യയാക്കുകയാണെന്ന് മന്ത്രി എ.കെ. ബാലൻ. അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് ഇതിൽ വലിച്ചിഴക്കുകയാണെന്നും കേരള ജനത ഇത് കാണുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം കുഴൽനാടൻ ഓരോ ദിവസവും കള്ള പ്രചാരണം നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാത്യു കുഴൽനാടന് ആവശ്യമെങ്കിൽ കോടതിയിൽ പോകാം. മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ള ഒരാൾക്കും കഴിയില്ല. നിയമപരമായി കരാറിൽ അടച്ച തുക മാസപ്പടി അല്ലെന്നും അദ്ദേഹം പറഞ്ഞു.



ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടെ ന്ന് ജി.എസ്.ടി കമ്മീഷണർ രേഖാമൂലം ധനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടെങ്കിൽ അതവരാണ് പറയേണ്ടതെന്നും അല്ലാതെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുഴൽനാടൻ അല്ലെന്നും എ.കെ.ബാലൻ പറഞ്ഞു.


ഐ.ജി.എസ്.ടി കമ്മീഷണർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് മറുപടി നൽകിയത്. 1.72 കോടി വാങ്ങിയത് മാസപ്പടി അല്ലെന്നും ആ തുകയ്ക്ക് നികുതി അടച്ചിട്ടുണ്ടെന്നും വ്യക്തമാണ്. ഐ.ജി.എസ്.ടി നൽകി എന്നത് ധനമന്ത്രിയെ അറിയിച്ചതോടെ ആളുകൾക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണ അവസാനിച്ചു. എന്നിട്ടും മാത്യു കുഴൽനാടൻ ഓരോ ദിവസവും ഓരോ വ്യാജ ആരോപണവുമായി വരുകയാണ്. രജിസ്റ്റർ ചെയ്തതിന് മുൻപ് എങ്ങനെ നൽകി എന്നത് ജി.എസ്.ടി കമ്മീഷണർ ആണ് പറയേണ്ടതെന്നും അല്ലാതെ അക്കാര്യം വീണയല്ല മറുപടി പറയേണ്ടതെന്നും എ.കെ.ബാലൻ കൂട്ടിച്ചേർത്തു.


കരാറിന്റെ ലംഘനം നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്പനികളാണ് പരിശോധിക്കേണ്ടത്. ഇൻഷുറൻസ് കമ്പനികൾ ചെയ്യുന്നത് പോലെ അപകടം നടന്നാലും ഇല്ലെങ്കിലും പ്രീമിയം അടയ്ക്കണം. ആ മാതൃകയിൽ സർവ്വീസ് നൽകിയാലും ഇല്ലെങ്കിലും ആ തുക കമ്പനിയ്ക്ക് നൽകണം. കമ്പനി നൽകിയ പരാതിയിൽ സൂചിപ്പിച്ച പ്രധാന ആവശ്യം റീസണബിൾ എക്സ്പൻഡേച്ചറാണ്. അത് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story