'ഇരട്ട വോട്ടുകൾ തൃശൂരിൽ ചേർത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെ'; മുൻ കലക്ടർ കൃഷ്ണതേജക്കെതിരെ വി.എസ് സുനിൽ കുമാർ
'കൃഷ്ണതേജയ്ക്ക് തൃശൂരിലും ആന്ധ്രയിലും വോട്ടുകളുണ്ട്'

തൃശൂർ: തൃശൂരിലെ വോട്ട് കൊള്ളയിൽ തൃശൂർ ജില്ലാ കലക്ടർ ആയിരുന്ന വി.ആർ കൃഷ്ണതേജക്കെതിരെ വീണ്ടും വി.എസ് സുനിൽ കുമാർ. ഇരട്ട വോട്ടുകൾ തൃശൂരിൽ ചേർത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണെന്ന് സുനിൽ കുമാർ പറഞ്ഞു.
കൃഷ്ണതേജയ്ക്ക് തൃശൂരിലും ആന്ധ്രയിലും വോട്ടുകളുണ്ട്. ചിലിഗുരുപ്പേട്ടിലായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച കലക്ടർക്ക് വോട്ട്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണനും ഇരട്ട വോട്ടുകളുണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും സുനിൽ കുമാർ ചോദിച്ചു.
വാർത്ത കാണാം:
Next Story
Adjust Story Font
16

