Quantcast

'ഈ ലോകത്ത് നിന്ന് പോകുന്നു, മരണത്തിന് ആരും ഉത്തരവാദിയല്ല': കുഞ്ഞാമന്റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തി

ഇന്ന് വൈകുന്നേരം തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-12-03 14:43:02.0

Published:

3 Dec 2023 7:49 PM IST

dr.m kunhaman
X

തിരുവനന്തപുരം: സാമ്പത്തിക വിദഗ്‌ധനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമന്റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തി. താൻ ഈ ലോകത്ത് നിന്ന് പോകുന്നു എന്ന് കുറിപ്പിലെ ആദ്യ വരി. ഏറെ നാളായി ആലോചിക്കുന്നുവെന്നും മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഇന്നലത്തെ തീയതിയിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

ഇന്ന് വൈകുന്നേരം തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെ.ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം.

2021ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് നിരസിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് അവാർഡ് നിരസിച്ചത്. എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ്. ദലിത് ജീവിതത്തെക്കുറിച്ച് ആയിരുന്നു ആത്മകഥയിൽ കുഞ്ഞാമൻ പറഞ്ഞിരുന്നത്. ഇത്തരത്തിലുള്ള ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് നന്ദിപൂർവം അവാർഡ് നിരസിക്കുകയായിരുന്നു.

TAGS :

Next Story