ഓണാഘോഷത്തിന് ആവേശം പകർന്ന് ഡ്രോൺ പ്രദർശനം; മുഖ്യമന്ത്രിയുടെ ചിത്രവും പ്രദർശിപ്പിച്ചു
തലസ്ഥാന നഗരിയിൽ ആദ്യമായി നടക്കുന്ന ഡ്രോൺ പ്രദർശനം കാണാനുള്ള കൗതുകത്തിലായിരുന്നു നഗരം

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഓണകാഴ്ചകൾക്ക് കൗതുകമായി ഡ്രോൺ പ്രദർശനവും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനം രണ്ട് ദിവസം കൂടി തുടരും. തലസ്ഥാന നഗരിയിൽ ആദ്യമായി നടക്കുന്ന ഡ്രോൺ പ്രദർശനം കാണാനുള്ള കൗതുകത്തിലായിരുന്നു നഗരം. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ് റിയാസും, വി.ശിവൻ കുട്ടിയും നേരെത്തെ തന്നെയെത്തി.
700ലധികം ഡ്രോണുകളുമായി കേരള തനിമ വിളിച്ചോതുന്ന ആകാശ കാഴ്ചകളോടെ തുടങ്ങിയ പ്രദർശനം പിന്നീട് നഗരത്തിന്റെ പ്രധാനവികസന ആകർഷണമായ വിഴിഞ്ഞം തുറമുഖത്തേക്ക് കടന്നു. കളരിപയറ്റും, ചെണ്ടയും, മാവേലിയും, സദ്യയും ഒക്കെ ഡ്രോണുകളാൽ ആകാശത്ത് നിറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രോൺ പ്രദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഡ്രോൺ പ്രദർശനം കാണികൾക്ക് നവ്യനുഭവമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവും 15മിനുട്ട് നീണ്ടുനിന്ന പ്രദർശനത്തിൽ ഉൾപെടുത്തിയിരുന്നു.
Adjust Story Font
16

