Quantcast

കോഴിക്കോട്ട് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കർണാടക നീലഗിരി സ്വദേശി സൂര്യയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    13 Dec 2023 6:58 PM IST

drowned death, River,,drowned death in kozhikode,മുങ്ങിമരണം,കോഴിക്കോട് മുങ്ങി മരണം
X

കോഴിക്കോട്: കൂളിമാട് കടവിൽ യുവാവ് മുങ്ങിമരിച്ചു. കർണാടക നീലഗിരി സ്വദേശി സൂര്യയാണ് മരിച്ചത്. മുക്കം ഫയർഫോഴ്‌സ് മൃതദേഹം പുറത്തെടുത്തു. കുളിക്കാനിറങ്ങിയതാണെന്ന് സംശയം. ഇന്ന് വൈകിട്ട് കുളിക്കടവിൽ വസ്ത്രവും മൊബൈലും കണ്ട നാട്ടുകാരാണ് തെരച്ചിൽ നടത്തിയത്.

റോഡരികിൽ ഇയാളുടെ കാറും നിർത്തിയിട്ടിരുന്നു. തുടർന്ന് മുക്കം ഫയർഫോഴ്‌സിനെയും വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളജിലേക്ക് മാറ്റിയിട്ടുണ്ട്.

TAGS :

Next Story