കൊല്ലം ചിതറയിൽ അഞ്ചംഗ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ക്ക് പരിക്ക്
തുമ്പമൺ സ്വദേശി സുജിൻ ആണ് കൊല്ലപ്പെട്ടത്

കൊല്ലം: ചിതറയിൽ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.
സുജിന്റെ സുഹൃത്ത് അനന്തുവിനെയും സംഘം ആക്രമിച്ചു.പ്രതികളിൽ അഞ്ചുപേരെ ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു. തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കൊല്ലപ്പെട്ട സുജിനും ലഹരി സംഘവും തമ്മില്‍ ആദ്യം തര്‍ക്കമുണ്ടായിരുന്നു. പിന്നീട് ഇവര്‍ പിരിഞ്ഞുപോയെങ്കിലും സുജിനെയും അനന്തുവിനെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. നേരത്തെയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് സുജിന്‍റെ മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പരിക്കേറ്റ അനന്തു ആശുപത്രിയില്‍ ചികിത്സയിലാണ്.
Adjust Story Font
16

