മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് പൊലീസിനെ കയ്യേറ്റം ചെയ്ത് മദ്യപസംഘം
പൊലീസിനെ അസഭ്യം പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പൊലീസിന് നേരെ മദ്യപസംഘത്തിൻ്റെ കയ്യേറ്റം. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമം ഉണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് വെങ്കിടേഷ്, മനീഷ് എന്നിവർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കൊട്ടാരക്കര കണ്ട്രോൾ റൂം സബ് ഇൻസ്‌പെക്ടർ രാജേഷ്, ഡ്രൈവർ നിക്സൺ എന്നിവർക്കാണ് പരിക്കേറ്റത്. ലോക്കപ്പിനുള്ളിലും പ്രതി അസഭ്യവർഷം തുടർന്നു. വെങ്കിടേഷ് പൊലീസിനെ അസഭ്യം പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പ്രതികൾ മദ്യപിച്ചു വാഹനമോടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണ കാരണമെന്നാണ് എഫ്ഐആർ
Next Story
Adjust Story Font
16

