15 വർഷം മുമ്പ് സഹോദരിയെ കളിയാക്കിയത് മദ്യലഹരിയിൽ ഓർമ്മവന്നു; 54 കാരന്റെ തല ഭിത്തിയിലിടിച്ച് കൊന്നു
പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
തൃശൂർ: മദ്യ ലഹരിയിൽ സുഹൃത്തിന്റെ തല ഭിത്തിയിലിടിച്ച് കൊന്നു. തൃശൂർ പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. വിഷ്ണു ( 38) ആണ് കൊന്നത്.
15 വർഷം മുൻപ് വിഷ്ണു തന്റെ സഹോദരിയെ കളിയാക്കിയത് മദ്യലഹരിയിലിരിക്കെ സുധീഷിന് ഓർമ വന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി വിഷ്ണു സുധീഷിൻ്റെ തല ഭിത്തിയിടിപ്പിച്ച് പരുക്കേൽപ്പിക്കുകയും മുതുകിൽ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവ് വരുത്തുകയും ചെയ്തു. പരിക്കേറ്റ സുധീഷിനെ ഇന്നലെ വൈകിട്ട് തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് മരണപെട്ടു.
വിഷ്ണുവിൻ്റെയും സുധീഷിൻ്റെയും പൊതു സുഹൃത്ത് സുകുമാരൻ്റെ വീട്ടിലായിരുന്നു കൊലപാതകം. പൊലീസിനെ വിളിച്ചറിയിച്ചത് സുകുമാരനായിരുന്നു. പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ വിഷ്ണു പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16

