നിലമ്പൂരിൽ മദ്യപന്മാർ തമ്മിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
നിലമ്പൂർ ബിവറേജ് ഔട്ട്ലെറ്റിന് മുന്നിലാണ് സംഭവം

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ മദ്യപന്മാർ തമ്മിലുള്ള തർക്കത്തിനിടെ കത്തിക്കുത്ത്. ഇന്ന് ഉച്ചക്ക് 12:30 ഓടെ നിലമ്പൂർ ബിവറേജ് ഔട്ട്ലെറ്റിന് മുന്നിലാണ് സംഭവം. യുവാവിന് പരിക്ക്. വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദിനാണ് പരിക്ക് പറ്റിയത്.
കുത്തേറ്റ് രക്തം വാർന്ന നിലയിൽ കിടന്ന ഇയാളെ നിലമ്പൂർ പൊലീസെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിനോദിൻ്റെ വലതു കൈയ്യുടെ തള്ളവിരലിനും ചെവിക്കും സാരമായ പരിക്കുണ്ട്. അക്രമം നടത്തിയ ആൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Next Story
Adjust Story Font
16

