കോട്ടയത്ത് മദ്യലഹരിയിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ വിദ്യാർഥികൾ പിടിയിൽ
ആർപിഎഫ് ആണ് വിദ്യാർഥികളെ പിടികൂടിയത്

കോട്ടയം: കോട്ടയത്ത് മദ്യലഹരിയിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ വിദ്യാർഥികൾ പിടിയിൽ. വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.
സെപ്റ്റംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. രാജ്യറാണി എക്സ്പ്രസ്സിന് നേരെയായിരുന്നു രണ്ട് വിദ്യാർഥികൾ കല്ലെറിഞ്ഞത്. ആർപിഎഫ് ആണ് വിദ്യാർഥികളെ പിടികൂടിയത്. രണ്ട് പേരെയും ഏറ്റുമാനൂർ ജുവനെയിൽ കോടതിയിൽ ഹാജരാക്കി.
Next Story
Adjust Story Font
16

