ഡ്രൈവിങ് സീറ്റിന് സമീപം മദ്യക്കുപ്പിയും മിക്സ്ചറും; മദ്യപിച്ച് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് പിക്കപ്പ് വാൻ ഡ്രൈവർ

തൃശൂർ കരൂപ്പടന്നയിൽ പിക്കപ്പ് വാനിടിച്ച് മൂന്നു വയസുകാരനടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്.

MediaOne Logo

Web Desk

  • Updated:

    2023-01-25 10:34:13.0

Published:

25 Jan 2023 8:32 AM GMT

ഡ്രൈവിങ് സീറ്റിന് സമീപം മദ്യക്കുപ്പിയും മിക്സ്ചറും; മദ്യപിച്ച് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് പിക്കപ്പ് വാൻ ഡ്രൈവർ
X

തൃശൂർ: മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് പിക്കപ്പ് വാൻ ഡ്രൈവർ. തൃശൂർ കരൂപ്പടന്നയിൽ പിക്കപ്പ് വാനിടിച്ച് മൂന്നു വയസുകാരനടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്. മൂന്ന് സ്‌കൂട്ടർ യാത്രക്കാരേയും കാൽനട യാത്രക്കാരേയുമാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്.

യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിന് സമീപത്തുനിന്ന് മദ്യക്കുപ്പിയും മിക്സ്ചറും ഗ്ലാസും നാട്ടുകാർ കണ്ടെടുത്ത് പോലീസിനെ ഏൽപിച്ചിട്ടുണ്ട്.

TAGS :

Next Story