ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ; സ്റ്റാർട്ട്അപ്പ് ഫെസ്റ്റിവലിലേക്കാണ് ക്ഷണം
അഖിലേന്ത്യ അധ്യക്ഷൻ എ.എ റഹീം,സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരാണ് തരൂരിനെ ക്ഷണിച്ചത്.

തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിപാടിയിൽ ശശി തരൂരിന് ക്ഷണം. സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് ഡിവൈഎഫ്ഐ, തരൂരിനെ ക്ഷണിച്ചത്.
മാർച്ച് 1,2 തിയ്യതികളിൽ തിരുവനന്തപുരത്താണ് പരിപാടി. അഖിലേന്ത്യ അധ്യക്ഷൻ എ.എ റഹീം,സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരാണ് തരൂരിനെ ക്ഷണിച്ചത്. എന്നാല്‍ നേരത്തെ തീരുമാനിച്ച ചില പരിപാടികൾ ഉണ്ടെന്ന് ഡിവൈഎഫ്ഐ നേതാക്കളെ തരൂർ അറിയിച്ചതായാണ് വിവരം. പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കേരള യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ 'മവാസോ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മവാസോ ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം കേരളത്തിന്റെ നേട്ടത്തിൽ ബിജെപിയെപ്പോലെ കോൺഗ്രസിനും അസഹിഷ്ണുതയാണെന്ന് എ.എ റഹിം എം.പി പറഞ്ഞു. കെ.സി.വേണുഗോപാൽ പദവിക്ക് നിരക്കുന്ന രീതിയിൽ പെരുമാറണം. സംസ്ഥാനത്തിന്റെ നേട്ടത്തെക്കുറിച്ച് ശശി തരൂർ പറഞ്ഞപ്പോൾ അസഹിഷ്ണുതയോടെ പെരുമാറി. മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ളവർ കേരള നേട്ടത്തിന് നേരേ കണ്ണടക്കുന്നുവെന്നും റഹിം വിമര്‍ശിച്ചു.
സ്റ്റാർട്ട് അപ് ഫെസ്റ്റിവലിൽ ശശി തരൂർ വരണമെന്നാണ് ഡിവൈഎഫ്ഐയുടെ ആഗ്രഹമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് മീഡിയവണിനോട് പറഞ്ഞു. വികസനത്തിൽ രാഷ്ട്രീയം കാണില്ലെന്ന് തരൂർ പറഞ്ഞു. പോസിറ്റിവായാണ് തരൂർ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Watch Video Report
Adjust Story Font
16

