Quantcast

പത്തനംതിട്ടയിൽ ഗർഭിണിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

ഡി.വൈ.എഫ്.ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റായ തിരുവല്ല നെടുമ്പ്രം സ്വദേശി ശ്യാം കുമാറാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    21 Aug 2023 2:54 PM IST

dyfi leader arrested in rape case pathanamthitta
X

പത്തനംതിട്ട: പത്തനംതിട്ട പുളിക്കീഴിൽ ഗർഭിണിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പിടിയിൽ. ഡി.വൈ.എഫ്.ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റായ തിരുവല്ല നെടുമ്പ്രം സ്വദേശി ശ്യാം കുമാറാണ് പിടിയിലായത്.

ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ജോലിയുടെ ഭാഗമായി യുവതിയുടെ ഭർത്താവ് പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ ശ്യാം കുമാർ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story