ഫ്രഷ് കട്ട് സംഘർഷം;'പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ല'; ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്
ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ടി.മഹ്റൂഫ്

താമരശ്ശേരി: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്. 'സംഘർഷത്തിൽ പൊലീസിന് പരിക്കുണ്ട്.ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.സമരത്തില്‍ പങ്കെടുത്തു എന്നതുകൊണ്ട് സാധാരണക്കാരെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യരുതെന്ന് പാര്‍ട്ടി പൊലീസുമായി സംസാരിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ഞാനും ആ സമരത്തിന്‍റെ ഭാഗമായിരുന്നു. പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.അതിനെ നിയമപരമായി നേരിടും.ഞാനിപ്പോഴും ഒളിവിലാണ്..' ടി.മഹ്റൂഫ് മീഡിയവണിനോട് പറഞ്ഞു.
സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ കൊടും ക്രിമിനലാണെന്ന അഭിപ്രായമില്ലെന്നും ഫ്രഷ് കട്ട് കമ്പനി പുഴയോരത്തുനിന്ന് മാറ്റി സ്ഥാപിക്കുകയാണ് പരിഹാരമെന്നും മഹ്‌റൂഫ് പറഞ്ഞു. ഒളിവിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് ടി.മഹറൂഫ്, ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്.
Adjust Story Font
16

