Quantcast

ചാരായം വാറ്റിയ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ പുറത്താക്കി

പോത്ത് ഫാമിൽ ചാരായം വാറ്റിയ കേസിലാണ് ഉണ്ണിലാലിനെ എക്സൈസ് പിടികൂടിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2026-01-28 07:17:41.0

Published:

28 Jan 2026 11:46 AM IST

ചാരായം വാറ്റിയ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ പുറത്താക്കി
X

പാലക്കാട്: നെന്മാറയിൽ ചാരായം വാറ്റിയ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ പുറത്താക്കി. നെന്മാറ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഉണ്ണിലാലിനെയാണ് ജില്ലാ നേതൃത്വം പുറത്താക്കിയത്.

2021 ജൂണിലാണ് പോത്ത് ഫാമിൽ ചാരായം വാറ്റിയ ഉണ്ണിലാലിനെ എക്സൈസ് പിടികൂടിയത്. കേസിൻ്റെ വിചാരണ കോടതിയിൽ നടക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ അന്ന് ഡിവൈഎഫ്‌ഐ നെന്മാറ മേഖല സെക്രട്ടറിയായിരുന്ന ഉണ്ണിലാലിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഒളിവിൽ പോയ ഉണ്ണിലാൽ മുൻകൂർ ജാമ്യം നേടി നാട്ടിൽ തിരിച്ചെത്തിയതോടെയാണ് പിന്നെയും സെക്രട്ടറിയാക്കിയത്.

TAGS :

Next Story