Quantcast

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് പ്രതിഷേധാർഹം; വെള്ളാപ്പള്ളി ഇത്തരം പ്രസ്താവനകൾ തിരുത്തണം: ഡിവൈഎഫ്‌ഐ

മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്‌പ്പെടുത്താന്നുള്ള സംഘപരിവാർ - ജമാഅത്തെ ഇസ്‌ലാമി പരിശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Jan 2026 10:59 PM IST

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് പ്രതിഷേധാർഹം; വെള്ളാപ്പള്ളി ഇത്തരം പ്രസ്താവനകൾ തിരുത്തണം: ഡിവൈഎഫ്‌ഐ
X

കോഴിക്കോട്: മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ. ഇത്തരം പരാമർശങ്ങൾ ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണ്. മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്‌പ്പെടുത്താന്നുള്ള സംഘപരിവാർ - ജമാഅത്തെ ഇസ്‌ലാമി പരിശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്.

അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല. ഏത് തരം വർഗീയ രാഷ്ട്രീയത്തെയും തുറന്നെതിർക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകൾക്കും അഭിപ്രായ ഭിന്നതകൾക്കുമുള്ള മറുപടി വർഗ്ഗീയ ചാപ്പകളല്ല എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിത്. വെള്ളാപ്പള്ളി നടേശൻ ഇത്തരം പ്രസ്ഥാവനകൾ തിരുത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

TAGS :

Next Story