Quantcast

തൃ​ശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം

ഞായറാഴ്ച പുലർച്ചയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2024-06-16 03:33:37.0

Published:

16 Jun 2024 6:21 AM IST

earthquake in thrissur and palakkad
X

തൃശൂർ: തൃശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം. കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ, വേലൂർ, എരുമപ്പെട്ടി ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.

പാലക്കാട് ജില്ലയിലെ തൃത്താല, തിരുമിറ്റക്കോട്, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.15നും ഇരുജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിൽ മൂന്നാണ് രേഖപ്പെടുത്തിയത്. പാവറട്ടിയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു.


TAGS :

Next Story