തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-29 06:18:45.0

Published:

29 Nov 2021 6:18 AM GMT

തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നു
X

തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയും സിറ്റിങ് എംഎൽഎയുമായ ഡോ. വിജയ ഭാസ്കറിനെ കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു .കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ ആണ് ചോദ്യം ചെയ്യൽ. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജയ ഭാസ്കറിനെതിരെ വിജിലൻസ് കേസുണ്ട് .

കേരളത്തിലെ ജ്വല്ലറിയുടമയുടെ പരാതിയിൽ കേസെടുത്ത ഇ.ഡി വിജയഭാസ്കറിനോട് ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇത് പ്രകാരമാണ് നിലവിൽ എം.എൽ.എ കൂടിയായ വിജയഭാസ്കർ ചോദ്യം ചെയ്യലിന് ഹാജരായത്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇദ്ദേഹത്തിനെതിരെ തമിഴ്‌നാട്ടിൽ കേസ് നിലവിലുണ്ട്.

Summary : ED questions former Tamil Nadu health minister

TAGS :

Next Story