Quantcast

സംസ്ഥാനവ്യാപകമായി ഫോറിൻ കറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 10,000 കോടിയുടെ ഹവാല ഇടപാട് നടന്നുവെന്നാണ് ഇ.ഡി പറയുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-06-21 09:49:40.0

Published:

21 Jun 2023 9:45 AM GMT

ED Raid on Foreign Currency Exchange Firms
X

കൊച്ചി: സംസ്ഥാനവ്യാപകമായി ഫോറിൻ കറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തുന്നു. കഴിഞ്ഞ ദിവസം ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ 1.50 കോടിയുടെ വിദേശ കറൻസി പിടിച്ചെടുത്തതായി ഇ.ഡി അധികൃതർ പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാനത്തെ ഹവാല ഇടപാടുകാരെ ഇ.ഡി നിരീക്ഷിച്ചുവരികയായിരുന്നു. മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 10,000 കോടിയുടെ ഹവാല ഇടപാട് നടന്നുവെന്നാണ് ഇ.ഡി പറയുന്നത്. യു.എസ്, കാനഡ, ദുബൈ എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ ഹവാല പണം കേരളത്തിലേക്ക് വന്നുവെന്നാണ് ഇ.ഡി അറിയിക്കുന്നത്.

TAGS :

Next Story