Quantcast

പി.വി അന്‍വറിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തെന്ന് ഇഡി

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചില്‍ നിന്ന് പതിമൂന്ന് കോടിയോളം രൂപ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം നടന്നത്

MediaOne Logo

Web Desk

  • Updated:

    2025-11-22 13:21:36.0

Published:

22 Nov 2025 4:28 PM IST

പി.വി അന്‍വറിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തെന്ന് ഇഡി
X

മലപ്പുറം: പി.വി അന്‍വറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തുവെന്ന് ഇഡി. ബിനാമികളുടേതെന്ന് സംശയിക്കുന്ന പതിനഞ്ച് ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുത്തുവെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെഎഫ്‌സിയില്‍ നിന്ന് 12.5 ലക്ഷം വായപയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചില്‍ നിന്ന് പതിമൂന്ന് കോടിയോളം രൂപ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം നടന്നത്. കള്ളപ്പണം ഇടപാടും നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളും നടത്തിയതിന്റെ രേഖകള്‍ അന്‍വറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തുവെന്നാണ് ഇഡി വാര്‍ത്താക്കുറിപ്പില്‍ പുറത്തുവിട്ടത്. കേസുമായി ബന്ധപ്പെട്ട് പി.വി അന്‍വറിന്റെ വീട്ടിലും ഡ്രൈവറുടെ വീട്ടിലും മഞ്ചേരിയിലെ സ്ഥാപനത്തിലും ഇന്നലെ റെയ്ഡ് നടന്നിരുന്നു.

അന്വേഷണത്തില്‍ പ്രധാനമായും മലംകുളം കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനം അന്‍വര്‍ അദ്ദേഹത്തിന്റെ ഡ്രൈവറും ഒരു ബന്ധുവിനെയും മുന്‍നിര്‍ത്തിയാണ് നടത്തിക്കൊണ്ടിരുന്നത്. ഈ സ്ഥാപനം തന്റേതാണെന്ന് അന്‍വര്‍ സമ്മതിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൂടാതെ, 12.5 കോടി രൂപ മൂന്ന് പേരുടെ അക്കൗണ്ടിലൂടെയാണ് വായ്പയെടുത്തത്. നിയമപരമായ രേഖകളൊന്നും നല്‍കിയിട്ടില്ല.

ബിനാമി ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ അന്‍വര്‍ സമ്മതിച്ചുവെന്നായിരുന്നു ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടെന്ന് പി.വി അന്‍വറും പ്രതികരിച്ചിരുന്നു.

TAGS :

Next Story