Quantcast

ടി.വീണക്ക് വീണ്ടും ഇഡി സമന്‍സ് അയക്കും

ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടാവും സമന്‍സ് അയക്കുക.

MediaOne Logo

Web Desk

  • Published:

    12 Jun 2026 8:48 AM IST

ടി.വീണക്ക് വീണ്ടും ഇഡി സമന്‍സ് അയക്കും
X

കൊച്ചി: എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ടി.വീണക്ക് വീണ്ടും ഇഡി സമന്‍സ് അയക്കും. ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടാവും സമന്‍സ് അയക്കുക. ആരോഗ്യകാരണങ്ങള്‍ കൊണ്ട് ഇഡിക്ക് മുമ്പാകെ ഹാജരാവാന്‍ കഴിയില്ലെന്ന് വീണ ഇമെയിലിലൂടെ അറിയിച്ചിരുന്നു.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന എസ്എഫ്ഐഒ (SFIO) കണ്ടെത്തലിലെ കള്ളപ്പണ ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ എക്സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപയും, എംപവര്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയുമാണ് അന്വേഷണ പരിധിയിലുള്ളത്. നേരത്തെ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും സാമ്പത്തിക വിവരങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍.

സിഎംആര്‍എല്‍ എംഡി എസ്.എന്‍. ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത, കുടുംബാംഗങ്ങള്‍, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍ തുടങ്ങിയ 9 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ശശിധരന്‍ കര്‍ത്തയോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം.

TAGS :

Next Story