Quantcast

കരുവന്നൂര്‍ കള്ളപ്പാട് ഇടപാട് കേസ്; പി.കെ ബിജുവിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കഴിഞ്ഞ വ്യാഴാഴ്ച ബിജുവിനെ 8 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-08 01:08:27.0

Published:

8 April 2024 12:58 AM GMT

pk biju
X

പി.കെ ബിജു

തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ബിജുവിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ച ബിജുവിനെ 8 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാർ 2020ൽ ബിജുവിന് 5 ലക്ഷം രൂപ നൽകിയെന്ന് അറസ്റ്റിലായ സിപിഎം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. കരുവന്നൂരിലെ പാർട്ടിയുടെ കണ്ടെത്തലുകളും തുടർനടപടികളും സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് കൂടിയാണ് ചോദ്യം ചെയ്യൽ. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെയും ഇ.ഡി ഉടൻ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടെ വർഗീസിന്‍റെ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ ആഴ്ചയും ബിജു ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. തന്നെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ഇ.ഡി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നുമായിരുന്നു ബിജു മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യമായാണ് ഇ.ഡി നോട്ടീസ് നൽകിയത്, നേരത്തെ നോട്ടീസ് നൽകി എന്നത് മാധ്യമ പ്രചാരണമാണ്. കരുവന്നൂരിൽ പാർട്ടി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജു പറഞ്ഞിരുന്നു.

കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്.

TAGS :

Next Story