Quantcast

പിതാവിന്റെ അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

ഭാര്യയെ മർദിക്കുന്നതിനിടെയാണ് കുട്ടിക്ക് സ്റ്റീൽ പൈപ്പുകൊണ്ട് അടിയേറ്റത്

MediaOne Logo

Web Desk

  • Published:

    2 Dec 2022 12:07 PM IST

പിതാവിന്റെ അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്
X

പത്തനംതിട്ട: പിതാവിന്റെ അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്. അടൂരിലാണ് സംഭവം. മുണ്ടപ്പള്ളി സ്വദേശി ഷിനുമോന് ഭാര്യയെ മർദിക്കുന്നതിനിടെയാണ് കുട്ടിക്ക് അടിയേറ്റത്.

സ്റ്റീൽ പൈപ്പുകൊണ്ടുള്ള അടിയിൽ കുഞ്ഞിന്റെ വലതു കവിളെല്ല് പൊട്ടിയിട്ടുണ്ട്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ മർദനത്തില് ഷിനുമോന്റെ ഭാര്യ സുജിക്കും അമ്മക്കും പരിക്കേറ്റിരുന്നു. ഭാര്യയുടെ പരാതിയിൽ ഇയാളെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

TAGS :

Next Story