Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്; ബേപ്പൂര്‍ അന്‍വറിന് വിട്ടുനല്‍കുന്നതിന് പകരമായി എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

നിജേഷ് അരവിന്ദ്, വിദ്യാബാലകൃഷ്ണന്‍, ദിനേഷ് മണി, സനൂജ് കുരുവട്ടൂര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നത്

MediaOne Logo

Web Desk

  • Updated:

    2026-01-20 03:40:36.0

Published:

20 Jan 2026 7:46 AM IST

നിയമസഭാ തെരഞ്ഞെടുപ്പ്; ബേപ്പൂര്‍ അന്‍വറിന് വിട്ടുനല്‍കുന്നതിന് പകരമായി എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. നിലവില്‍ മാണി സി.കാപ്പന്റെ കെഡിപി മത്സരിച്ച സീറ്റാണ് എലത്തൂരിലേത്. ബേപ്പൂര്‍ സീറ്റ് പി.വി അന്‍വറിന് നല്‍കുമ്പോള്‍ എലത്തൂര്‍ തിരിച്ചെടുക്കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നിരീക്ഷണം. നിജേഷ് അരവിന്ദ്, വിദ്യാബാലകൃഷ്ണന്‍, ദിനേഷ് മണി, സനൂജ് കുരുവട്ടൂര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിന് ബേപ്പൂര്‍ സീറ്റ് നല്‍കാമെന്നതില്‍ ഏകദേശം ധാരണയിലെത്തുകയും അന്‍വര്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനായതും കോണ്‍ഗ്രസ് നീക്കത്തിന് പിന്നിലുണ്ട്.

നിലവില്‍ ആറ് പഞ്ചായത്തുകളും കോര്‍പറേഷന്റെ ആറ് വാര്‍ഡുകളും അടങ്ങിയതാണ് എലത്തൂര്‍ മണ്ഡലം. 65 വര്‍ഷമായി എല്‍ഡിഎഫ് ആധിപത്യത്തിലുണ്ടായിരുന്ന കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍, കാക്കൂര്‍ തുടങ്ങി നാല് പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. ഇരുമുന്നണിക്കും തുല്യശക്തിയെന്ന് കണക്കാക്കപ്പെടുകയും തദ്ദേശത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്ത നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണെങ്കില്‍ വിജയം സുനിശ്ചിതമാണെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

നിജേഷ് അരവിന്ദ്, വിദ്യാബാലകൃഷ്ണന്‍, ദിനേഷ് മണി, സനൂജ് കുരുവട്ടൂര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നത്.

TAGS :

Next Story