Quantcast

വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കം;കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് അയൽവാസിയുടെ ക്രൂരമർദനം

ജോയിയുടെ അതിരിനോട് ചേർന്ന് വർഷങ്ങളായി സമീപവാസികൾ ഉപയോ​ഗിച്ചിരുന്ന ഒരു നടവഴി ഇന്നലെ രാവിലെ ഇയാൾ അടച്ചതിനെ തുടർന്നാണ് സംഘർഷം

MediaOne Logo

Web Desk

  • Updated:

    2025-10-18 06:22:17.0

Published:

18 Oct 2025 11:49 AM IST

വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കം;കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന്  അയൽവാസിയുടെ ക്രൂരമർദനം
X

മർദനമേറ്റ രാജപ്പൻ Photo: MediaOne

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് ക്രൂരമർദനമേറ്റതായി പരാതി. കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പനാണ് മർദ്ദനമേറ്റത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അയൽവാസിയായ ജോയ് മർദിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ജോയിയുടെ അതിരിനോട് ചേർന്ന് വർഷങ്ങളായി സമീപവാസികൾ ഉപയോ​ഗിച്ചിരുന്ന ഒരു നടവഴി ഇന്നലെ രാവിലെ ഇയാൾ അടച്ചിരുന്നു. രാവിലെ ജോലിക്ക് പോയ രാജപ്പൻ തിരിച്ചുവരുമ്പോൾ ഈ നടവഴി അടച്ചത് ചോദ്യം ചെയ്യുകയും മരക്കഷ്ണം എടുത്തുമാറ്റുകയും ചെയ്തു . തുടർന്നുണ്ടായ തർക്കത്തിലാണ് വയോധികന് ക്രൂരമർദനമേൽക്കുന്നത്. മരത്തടി കൊണ്ട് തലക്കടിയേറ്റ ഇയാൾക്ക് ​ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story