Quantcast

കിണറ്റിൽ കുടുങ്ങിയ വയോധികൻ മരിച്ചു; പുറത്തെടുത്തത് 12 മണിക്കൂറിന് ശേഷം

പെരുംകുഴി സ്വദേശി എഴുപത്തിരണ്ടുകാരനായ യോഹന്നാൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    31 May 2023 6:59 AM IST

alappuzha,Elderly man trapped in well dies,കിണറ്റിൽ കുടുങ്ങിയ വയോധികൻ മരിച്ചു; പുറത്തെടുത്തത് 12 മണിക്കൂറിന് ശേഷം
X

ആലപ്പുഴ: ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ കിണറ്റിൽ കുടുങ്ങിയ ആൾ മരിച്ചു. പെരുംകുഴി സ്വദേശി എഴുപത്തിരണ്ടുകാരനായ യോഹന്നാൻ ആണ് മരിച്ചത്. പന്ത്രണ്ടര മണിക്കൂർ സമയമെടുത്താണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ രാവിലെ ഒമ്പതിന് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യോഹന്നാൻ റിംഗ് ഇടിഞ്ഞുതാണ് അകത്ത് കുടുങ്ങുകയായിരുന്നു. റിംഗുകൾക്കിടയിൽ കാൽ കുടുങ്ങിയ ഇയാൾ നിലവിളിച്ചതോടെ പരിസരവാസികൾ ഇവിടേക്കെത്തി.

അഗ്നിശമന സേനയെത്തി റിംഗുകൾ മുറിച്ചുമാറ്റാൻ തുടങ്ങിയപ്പോൾ മണ്ണിടിഞ്ഞു.പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന് സമീപത്തെ മണ്ണ് നീക്കിയശേഷം രക്ഷാപ്രവർത്തനം തുടർന്നു. ഡോക്ടർമാർ സ്ഥലത്തെത്തി ആരോഗ്യനില പരിശോധിച്ച് ഓക്സിജൻ മാസ്‌ക് നൽകിയിരുന്നു.എന്നാൽ നാല് മണിയോടെ അബോധാവസ്ഥയിലായി. മണ്ണിൽ പുതഞ്ഞ് പോയ യോഹന്നാനെ രാത്രി ഒമ്പതരയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുത്തു. മൃതദേഹം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGS :

Next Story