റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടറിനടിയിൽപ്പെട്ട് വയോധികക്ക് ദാരുണാന്ത്യം
തണ്ണീർക്കോട് സ്വദേശിനി സാവിത്രിയാണ് മരിച്ചത്

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടറിനടിയിൽപ്പെട്ട് വയോധികക്ക് ദാരുണാന്ത്യം. പാലക്കാട് കൂറ്റനാട് തണ്ണീർക്കോട് റോഡിലാണ് സംഭവം. തണ്ണീർക്കോട് സ്വദേശിനി സാവിത്രിയാണ് (65) മരിച്ചത്. വീട്ടിൽ നിന്നും റോഡ് മുറിച്ച് മറുവശത്തേക്ക് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന ട്രാക്ടർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ വീട്ടു മതിലിൽ ഇടിച്ചാണ് നിർത്താനായത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Next Story
Adjust Story Font
16

