പോളിങ് ശതമാനം തിരുത്തി കമ്മീഷന്‍; മൂന്ന് മണിക്ക് 67.93 ശതമാനം, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അഞ്ച് ശതമാനം കുറഞ്ഞു
15 മിനിറ്റിലേറെ കമ്മീഷൻ്റെ സൈറ്റില്‍ വോട്ടിങ് ശതമാനം കാണിച്ചിരുന്നില്ല

- Updated:
2026-04-09 10:42:37.0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ സംസ്ഥാനത്തെ പോളിങ് ശതമാനം തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അരമണിക്കൂറിനിടെ പോളിങ് ശതമാനം തിരുത്തി പ്രസിദ്ധീകരിച്ചപ്പോള്‍ അഞ്ച് ശതമാനത്തിലേറെ കുറവാണുണ്ടായത്.
ഉച്ചക്ക് മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ തത്സമയ വോട്ടിങ് ശതമാനം 67.93 ആയിരുന്നു. എന്നാല്‍ പിന്നീട് 15 മിനിറ്റിലധികം കമ്മീഷന്റെ സൈറ്റ് പ്രവര്‍ത്തിച്ചില്ല. 3.30ന് പുതിയ കമ്മീഷൻ്റെ ഇസിഐ നെറ്റ് എന്ന ആപ്പില്‍ കണക്ക് വന്നപ്പോള്‍ 62.71 ശതമാനമായിരുന്നു പോളിങ്. പുതുക്കിയ കണക്കില്‍ പോളിങ്ങില്‍ അഞ്ച് ശതമാനം കുറവാണുണ്ടായത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള പോളിങ് പുരോഗമിക്കുകയാണ്. പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് തുടരുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയ സംഭവങ്ങളുണ്ടായി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ തുടരും.
Adjust Story Font
16
