കണക്കും രേഖകളുമില്ല; നാഷണൽ സെക്കുലർ കോൺഫറൻസിന്റെ അംഗീകാരം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
മന്ത്രി വി.അബ്ദുറഹിമാൻ മത്സരിച്ചതിന്റെയടക്കം കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ചെലവും കണക്കും സമർപ്പിച്ചില്ലെങ്കിൽ മന്ത്രി വി.അബ്ദുറഹിമാൻ മത്സരിച്ച നാഷണൽ സെക്യൂലർ കോൺഫറൻസിന്റെ അംഗീകാരം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. പി.ടി.എ റഹീം പ്രസിഡന്റായ പാർട്ടി മൂന്നുവർഷമായി കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
2021-22 മുതലുള്ള കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ നിശ്ചിത ദിവസത്തിനകം കണക്കുകൾ കമീഷന് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 90 ദിവസത്തിനകവും പാർട്ടികൾ കണക്കുകകൾ കമീഷന് സമർപ്പിക്കണം.
ഈ മാസം 30 ന് മുമ്പ് കണക്ക് ഹാജരാക്കുകയോ, ഒക്ടോബർ മൂന്നിന് നടക്കുന്ന ഹിയറിങ്ങിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റോ, സെക്രട്ടറിയോ ഹാാജരാകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മൂന്നിന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകുമെന്ന് പി.ടി.എ റഹീം വ്യക്തമാക്കി.
Adjust Story Font
16

