കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം: ഇടച്ചങ്ങല ഇല്ലാതിരുന്നതും തുടർച്ചയായ വെടിക്കെട്ടും അപകടത്തിന് കാരണം; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു
ഗുരുവായൂർ പീതാംബരൻ മദപ്പാടിലായിരുന്നു എന്നും റിപ്പോർട്ട്

കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇടചങ്ങല ഇല്ലാതിരുന്നതും തുടർച്ചയായ വെടിക്കെട്ടും കാരണമാണ് ആനയിടഞ്ഞതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
ഗുരുവായൂർ പീതാംബരനെ മദപ്പാടിനോട് അടുത്ത സമയത്താണ് എഴുന്നെള്ളിപ്പിച്ചതെന്നും റിപ്പോർട്ട്. രക്ത രാസ പരിശോധന ഫലത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. റിപ്പോർട്ടിന്റെ പകർപ്പ് മീഡിവണിന് ലഭിച്ചു.
ഫെബ്രുവരി 13ന് വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ ആനയിടഞ്ഞ് അപകടമുണ്ടായത്. ത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.
Adjust Story Font
16

