Quantcast

കാട്ടാനയ്‌ക്കെന്ത് കാര്‍? പോര്‍ച്ചില്‍ കിടന്ന കാര്‍ കൊമ്പില്‍ തൂക്കിയെറിഞ്ഞ് ആന

ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-06 05:26:10.0

Published:

6 Sept 2021 10:55 AM IST

കാട്ടാനയ്‌ക്കെന്ത് കാര്‍? പോര്‍ച്ചില്‍ കിടന്ന കാര്‍ കൊമ്പില്‍ തൂക്കിയെറിഞ്ഞ് ആന
X

എറണാകുളം കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കോട്ടപ്പടിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ ആന നശിപ്പിച്ചു. വടക്കുംഭാഗം വീപ്പനാട്ട് വർഗീസിന്റെ കാറാണ് ആന നശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം.

ഇന്ന് വെളുപ്പിന് പുരയിടത്തിൽ അതിക്രമിച്ച് കയറിയ ആന പോർച്ചിൽ കിടന്നിരുന്ന കാർ കുത്തിനശിപ്പിക്കുകയായിരുന്നു. ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കുമ്പോൾ ആന വീടിന്‍റെ മുന്നില്‍ നിൽക്കുന്നതാണ് കണ്ടത്. വീട്ടുകാർ ഒച്ചവെച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു. ആന പല പ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെന്ന് വീട്ടുടമയായ വർഗീസ് പറഞ്ഞു.

പോകുന്ന പോക്കിൽ വാഴ, കപ്പ തുടങ്ങിയവയും ആന നശിപ്പിച്ചു. ഈ ആന സ്ഥിരമായി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.

TAGS :

Next Story