Quantcast

മൂന്നാറില്‍ കാട്ടാനക്കൂട്ടം കാറുകള്‍ തകര്‍ത്തു

MediaOne Logo

Web Desk

  • Published:

    16 April 2024 7:00 AM GMT

മൂന്നാറില്‍ കാട്ടാനക്കൂട്ടം കാറുകള്‍ തകര്‍ത്തു
X

ഇടുക്കി: മൂന്നാറില്‍ കാട്ടാനക്കൂട്ടം കാറുകള്‍ തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന മാട്ടുപ്പെട്ടി സ്വദേശി മഹാരാജയുടെ വാഹനങ്ങളാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. രാത്രിയിലും കാട്ടാനക്കൂട്ടം പ്രദേശത്തുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ ആര്‍ ആര്‍ ടി സംഘം നിരീക്ഷിക്കുകയാണ്. കാട്ടാനക്കൂട്ടത്തെ ജനവാസമേഖലയില്‍ നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്.

TAGS :

Next Story