Quantcast

നിലമ്പൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

പരശുരംകുന്ന് സ്വദേശി ആയിഷയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-12 07:07:03.0

Published:

12 Nov 2022 10:43 AM IST

നിലമ്പൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
X

മലപ്പുറം: നിലമ്പൂർ ഓടായിക്കലിൽ കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. പരശുരംകുന്ന് സ്വദേശി ആയിഷയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. രാത്രിയിൽ കാട്ടാന വന്നതിനെ തുടർന്ന് പുറത്തിറങ്ങിയ സമയത്താണ് ആക്രമണമുണ്ടാതെന്നാണ് സംശയിക്കുന്നത്.

ടാപ്പിങ് തൊഴിലാളികളാണ് വീടിനോട് ചേർന്ന് കിടക്കുന്ന നിലയിൽ ഇന്ന് രാവിലെ ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

TAGS :

Next Story