Quantcast

എൻജിനീയറിങ് പ്രവേശന പരീക്ഷ പുനഃക്രമീകരിക്കണം: കെ.സി വേണുഗോപാൽ എംപി

പെസഹ വ്യാഴം, ദുഃഖവെള്ളി , ഈസ്റ്റർ എന്നിവ വരുന്ന ഏപ്രിൽ രണ്ട് മുതൽ എട്ടു വരെയാണ് ജെഇഇ മെയിൻ പരീക്ഷാ തീയതി ക്രമീകരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    26 March 2026 9:23 PM IST

KC VENUGOPAL
X

തിരുവനന്തപുരം: ക്രിസ്ത്യൻ സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള ഈസ്റ്റർ വിശുദ്ധവാരത്തിൽ നടത്താൻ നിശ്ചയിച്ച എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ ) തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തുനൽകി.

പെസഹ വ്യാഴം, ദുഃഖവെള്ളി , ഈസ്റ്റർ എന്നിവ വരുന്ന ഏപ്രിൽ രണ്ട് മുതൽ എട്ടു വരെയാണ് ജെഇഇ മെയിൻ പരീക്ഷാ തീയതി ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുന്ന നിരവധി ക്രിസ്ത്യൻ വിദ്യാർഥികൾക്ക് ഈ ദിവസങ്ങൾ അവരുടെ വിശ്വാസപരമായ അനുഷ്ഠാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ഈ സമയത്ത് പരീക്ഷ നടത്തുന്നത് കുട്ടികളിൽ അനാവശ്യമായ മാനസിക സമ്മർദവും ഉണ്ടാകും. ഇത് പരിഗണിച്ച് പരീക്ഷകൾ പുനഃക്രമീകരിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

TAGS :

Next Story