Quantcast

'ഇപിക്കും പി.പി ദിവ്യക്കും തെറ്റ് പറ്റി'; പാർട്ടി സമ്മേളനത്തിൽ മുഖ്യമന്ത്രി

'ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല'

MediaOne Logo

Web Desk

  • Published:

    31 Jan 2025 6:45 AM IST

ഇപിക്കും പി.പി ദിവ്യക്കും തെറ്റ് പറ്റി; പാർട്ടി സമ്മേളനത്തിൽ മുഖ്യമന്ത്രി
X

കോഴിക്കോട്: എഡിഎം നവീൻ ബാബുവിന്റെ വിഷയത്തിൽ പി.പി ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.പി ദിവ്യയ്ക്ക് എതിരായ നടപടി മാധ്യമ വാർത്തകൾക്ക് അനുസരിച്ചാണെന്ന കോഴിക്കോട് സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവനകളിൽ ഇപിയുടെ ഭാഗത്ത് പിശകുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് മറുപടി നൽകി. മെക് സെവൻ വിഷയത്തിൽ പി. മോഹനനെതിയെയും വിമർശനമുണ്ടായി.

വാർത്ത കാണാം:


TAGS :

Next Story