പിണറായിയിൽ പൊട്ടിയത് ക്രിസ്മസ് പടക്കം, കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്ഫാടനമുണ്ടാകും: ഇ.പി ജയരാജൻ
കണ്ണൂരിലെ സമാധാനം കൂടുതൽ ശക്തിപ്പെടുത്താനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിനായാണ് തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു

കണ്ണൂർ: പിണറായി വെണ്ടുട്ടായിയിൽ പൊട്ടിയത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി നിർമിച്ച പടക്കമൈന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ. ഇത്തരം ആഘോഷവേളകളിൽ നാട്ടിൻപുറങ്ങളിൽ ഓലപടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ഇത് പലപ്പോഴും അപകടമുണ്ടാക്കിയിട്ടുമുണ്ട്. ഇത് നിയമവിരുദ്ധമാണ്. എങ്കിലും നാട്ടിൻപുറങ്ങളിൽ ഇത് ചെയ്യാറുണ്ടെന്നും ജയരാജൻ പറഞ്ഞു.
നാട്ടിൻപുറങ്ങളിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്‌ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും.
അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്. അതിനെ ബോംബ് സ്‌ഫോടനമായും അക്രമത്തിനുള്ള തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് സമാധാന അന്തരീക്ഷത്ത തകർക്കരുത്. കണ്ണൂരിലെ സമാധാനം കൂടുതൽ ശക്തിപ്പെടുത്താനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിനായാണ് തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു.
Adjust Story Font
16

