Quantcast

ഫെനി ബാലകൃഷ്ണനെ പരിചയമില്ല, കൊല്ലം ഗസ്റ്റ്ഹൗസിൽ താമസിച്ചിട്ടില്ല: ഇ.പി ജയരാജൻ

ഇത്തരം നിലവാരമില്ലാത്ത ആരോപണങ്ങൾക്ക് പിന്നാലെ പോകാൻ തന്റെ ഉന്നതമായ രാഷ്ട്രീയബോധം അനുവദിക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-09-14 06:12:17.0

Published:

14 Sept 2023 11:03 AM IST

EP Jayarajan denied Feni Balakrishnan alligations
X

ന്യൂഡൽഹി: സോളാർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങൾ തള്ളി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞു. പാർട്ടി സമ്മേളനത്തിന്റെയും പിണറായി നയിച്ച ജാഥയുടെയും സമയത്ത് മാത്രമാണ് കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇ.പി ജയരാജൻ തന്നെ കാറിൽ കൊല്ലം ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

കോൺഗ്രസുകാർ എന്താണ് ചെയ്യുന്നതെന്ന് അവർ ചിന്തിക്കണം. കോൺഗ്രസിൽ ശക്തമായ രണ്ട് ചേരിയുണ്ട്. ഗ്രൂപ്പ് മത്സരത്തിന്റെ ഭാഗമായി മൺമറഞ്ഞുപോയ ഉമ്മൻ ചാണ്ടിയെ നിയമസഭയിൽ കീറമുറിക്കുകയാണ്. ഇത് ചെയ്യാൻ പാടുണ്ടോ എന്ന് കോൺഗ്രസുകാർ ചിന്തിക്കണം. അത്തരം പ്രവണതകളിൽനിന്ന് യു.ഡി.എഫ് പിന്തിരിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

TAGS :

Next Story