Quantcast

'അയ്യപ്പ സംഗമം കേരളത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടി, മക്കയും മദീനയുമൊക്കെ വളർന്നത് വിശ്വാസത്തിൻ്റെ പേരില്‍'; ഇ.പി ജയരാജന്‍

ശബരിമല അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ വളർന്നു വരുന്നത് നാടിൻ്റെ ഐശ്വര്യമാണെന്നും ജയരാജന്‍

MediaOne Logo

Web Desk

  • Published:

    23 Sept 2025 10:35 AM IST

അയ്യപ്പ സംഗമം കേരളത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടി, മക്കയും മദീനയുമൊക്കെ വളർന്നത് വിശ്വാസത്തിൻ്റെ പേരില്‍; ഇ.പി ജയരാജന്‍
X

കണ്ണൂര്‍: അയ്യപ്പ സംഗമം കേരളത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടിയാണെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ.മക്കയും മദീനയും ഒക്കെ വളർന്നത് വിശ്വാസത്തിൻ്റെ പേരിലാണ്. വിശ്വാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കണം. ശബരിമലയുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് സർക്കർ ശ്രമമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

'പമ്പയിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള സമ്മേളനമാണ് നടന്നത്. ശബരിമല അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ വളർന്നു വരുന്നത് നാടിൻ്റെ ഐശ്വര്യമാണ്. ലോകത്തിൽ ഇത്തരത്തിൽ അനവധി പുണ്യകേന്ദ്രങ്ങളുണ്ട്.ശബരിമല,ഗുരുവായൂർ,തിരുപ്പതി,പഴനി, ഇവിടെയല്ലാം ലക്ഷക്കണക്കിന് ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി വലിയ തോതിലുള്ള സാമ്പത്തിക പ്രവാഹം ഉണ്ടാകും. നാടിന് ഉണർവാണിത്. മക്കയും മദീനയുമൊക്കെ ഇസ്‍ലാം മതവിശ്വാസികളുടെ പുണ്യകേന്ദ്രമാണ്.ആ പുണ്യകേന്ദ്രങ്ങളിൽ എത്രപേരാണ് വരുന്നത്.സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചയുടെ ഒരുഭാഗം അതാണ്. ലക്ഷക്കണക്കിന് ആളുകളുടെ സന്ദർശനം കൊണ്ട് നാട് വളരുകയാണ്. കേരളത്തിൽ ലോകത്തിന്റെ എല്ലാഭാഗത്ത് നിന്നും അയ്യപ്പഭക്തന്മാർ വരുന്നു. അവർക്ക് വേണ്ട സൗകര്യമൊരുക്കുക. ക്ഷേത്രത്തിനും വിശ്വാസികൾക്കും അവരുടെ വിശ്വാസം സംരക്ഷിക്കാൻ കഴിയും. ഈ കേരളം വളരും,വികസിക്കും,സാമ്പത്തിക രംഗത്ത് കുതിപ്പുണ്ടാകും.. തിരുപ്പതിയിൽ ലഡുവിൽ മൃഗത്തിന്റെ കൊഴുപ്പ് ചേർത്തെന്ന് പറഞ്ഞ് വർഗീയ സംഘർഷം നടത്തിയവരാണ് ആർഎസുഎസുകാർ. രാജ്യത്ത് വിദ്വേഷത്തിന്റെയും മതസ്പർധയുടെയും സംഘർഷത്തിന്റെയും വിത്ത് വിതച്ചുകൊണ്ട് രാജ്യത്തെ കലാപത്തിലേക്ക് കൊണ്ടുപോയി സമാധാനപൂർണമായ അന്തരീക്ഷത്തെ തകർക്കുകയാണ്.കേരളീയരായ ജനങ്ങൾ എന്ത് തെറ്റാണ് ചെയ്തത്.. '- ഇ.പി ജയരാജന്‍ പറഞ്ഞു.

'ശബരിമലപോലുള്ള തീർഥാടന കേന്ദ്രങ്ങൾ വളർന്നുവരുന്നത് നാടിന്റെ ഐശ്വര്യമല്ലേ..? എന്തിനാണ് യുഡിഎഫുകാർ എന്തിനാണ് ഇത് അലങ്കോലപ്പെടുത്തിയത്. അസഹിഷ്ണുത കാരണമാണ് യുഡിഎഫ് ഇതിനെ എതിർക്കുന്നത്. യോഗി ആദിത്യ നാഥിനെ അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത് ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലാണ്. രാഷ്ട്രീയ വിയോജിപ്പ് നിലനിൽക്കുമ്പോൾ തന്നെയാണ് സംഗമത്തിൽ യോഗിയുടെ സന്ദേശം വായിച്ചതെന്നും' ഇ.പി പറഞ്ഞു.


TAGS :

Next Story