ഷാഫിയെ ഭീഷണിപ്പെടുത്തി ഇ.പി ജയരാജൻ; ഇപ്പോൾ മൂക്കിന്റെ പാലമേ പോയിട്ടുള്ളു, ഇനി സൂക്ഷിക്കണം
'കൈയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല, മെക്കിട്ട് കേറാൻ നോക്കിയാൽ അനുഭവിക്കും'- ഇ.പി ജയരാജൻ

കോഴിക്കോട്: ഷാഫിയെ പറമ്പിൽ എംപിയെ ഭീഷണിപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. 'ഇപ്പോൾ മൂക്കിന്റെ പാലമേ പോയിട്ടുള്ളു, ഇനി സൂക്ഷിക്കണം. കൈയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല. മെക്കിട്ട് കേറാൻ നോക്കിയാൽ അനുഭവിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. പേരാമ്പ്രയിലെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി ജയരാജൻ.
ഷാഫിക്ക് അഹങ്കാരവും ധിക്കാരവും അഹംഭാവുമാണ്. അതു കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതി. പൊലീസിന് നേരെ ബോംബെറിഞ്ഞു. എന്നിട്ടും പൊലീസ് സമാധാനപരമായ നിലപാട് സ്വീകരിച്ചു എന്നും ഇ.പി ജയരാജൻ പറഞ്ഞു.
Next Story
Adjust Story Font
16

