Quantcast

എറണാകുളത്ത് 10 പഞ്ചായത്തുകളില്‍ ലോക്ഡൗൺ

കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി

MediaOne Logo

Web Desk

  • Updated:

    2021-04-23 16:04:16.0

Published:

23 April 2021 9:29 PM IST

എറണാകുളത്ത് 10 പഞ്ചായത്തുകളില്‍ ലോക്ഡൗൺ
X

സംസ്ഥാനത്ത് ഏതാനും ദിവസങ്ങളിലായി ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ പത്തു പഞ്ചായത്തുകള്‍ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂര്‍, കീഴ്മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം എന്നി പഞ്ചായത്തുകളാണ് പൂര്‍ണമായി അടച്ചിടുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ അടുത്തദിവസം മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വരാപ്പുഴയിലെ മുഴുവന്‍ വാര്‍ഡുകളും അടച്ചിട്ടിരുന്നു. കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ലയില്‍ 145 പേര്‍ക്കാണ് രോഗം പിടിപെട്ട വരാപ്പുഴയിലാണ് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയില്‍ 4548 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

TAGS :

Next Story